വാക്കുകള്‍ക്കു നൂറ് മാര്‍ക്കും,
കര്‍മ്മത്തില്‍ സംപൂജ്യരും.
ദാരുണക്കാഴ്ചകള്ക്കു മുന്‍പില്‍
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ'എന്ന് കരയുന്ന,
വിലാപകവികള്‍ മാത്രം നാം.
ഇന്നലെ കൊഴിഞ്ഞുപോയി;
ഒരു പെണ്പ്പൂവ്.
ഇതള്‍് നിറയെ നിറമുള്ള,
നിറങ്ങളാല്‍ ചന്തമുള്ള,
സുന്ദരിപ്പൂവ്;
പോയ രാത്രിയില്‍ കൊഴിഞ്ഞു പോയി.
സന്ധ്യക്ക് പുറപ്പെട്ടു; വീട്ടിലേക്കു.
സന്ധ്യ കഴിഞ്ഞു രാത്രിയായി,
നീളന്‍ വണ്ടിയില്‍ ആളൊഴിഞ്ഞു,
ഇറങ്ങാന്‍ നേരമായി.
പെട്ടന്നിരുട്ടില്‍ തെളിയുന്നു
ഒരപരിചിത മുഖം.
തള്ളിയിട്ടു, കവര്‍ന്നെടുത്തു
പെണ്ണിന്‍ മാനവും, ജീവനും;
ആ ഒന്നരക്കൈയ്യന്‍ ചാമി
കൈകെട്ടി കൂട്ടുനിന്നു;
സഹയാത്രികര്‍.
പിന്നെ മൃതിയടന്ജോന്നു മണത്തു നോക്കി;
കഥയിലെ കരടിയെ പോലെ.
എനിക്ക് തെറ്റി, എനിക്ക് തെറ്റി
ഒറ്റക്കണനും, ഒന്നരകൈയ്യനും
പൂര്‍ണനെക്കാള്‍ മെച്ചമെന്ന
എന്‍റെ തോന്നല്‍, എനിക്ക് തെറ്റി.
വംശനാശം; സിംഹവാലന്ക്കുരങ്ങനോ
അതോ, വാലില്ല കുരങ്ങനോ!
വെള്ളം വറ്റിവരണ്ടത് ഭാരതപുഴയിലോ,
അതോ നമ്മുടെ മിഴിയിലോ!
പെണ്ണെ, കരുതുക കൈയിലൊരു തുപ്പാക്കിയും;
വലിച്ചു കൊള്ളുക കാഞ്ചിയവന്റെ നെഞ്ചിനുനേരെയും.
നിന്നെ കാക്കാന്‍ ഭൂമിമലയാളത്തില്‍ ആരുമില്ല;
നിനക്ക് നീ മാത്രം.
കാക്കെണ്ടവര്‍ 'പീഡന' കഥയിലെ നായകരെ .
ബാക്കി ഞങ്ങളോ; വെറും കവികള്‍.
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ' എന്ന് കരയുന്ന
വിലാപകവികള്‍ മാത്രം.