കടല്‍ത്തീരത്താണ് ഞാന്‍.കുട്ടികളുടെ ആര്‍പ്പുവിളികളും, കൌമാരക്കാരുടെ ആഘോഷങ്ങളും, പാമ്പാട്ടിയുടെ കുഴലൂത്തും കടലിരംബലുകള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞിട്ടുണ്ട്. ചൂട് കടലയുടെയും, പോപ്കൊര്നിന്റെയും, മീനുകളുടെയും ഗന്ധം നിറച്ചു കടല്‍ കാറ്റ് എന്നെ തലോടി കടന്നു പോയി. കാറ്റിനൊപ്പം കടന്നു പോകുന്നവര്‍ എന്നിലേക്ക് ഒരു നോട്ടം എറിയുന്നുണ്ട്. ആര്‍ക്കു കണ്ടാലും തിരിച്ചറിയാം; എന്‍റെ ഉള്ളിലെ ആര്‍ത്തലയ്ക്കുന്ന സങ്കടകടല്‍.
ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് കടല്‍മ്മീനുകള്‍ വില്‍ക്കുന്ന ഇടത്തിലേക്ക് ഞാന്‍ ചെന്നത്. നാടകം കാണുന്ന കണക്കെ ചെറിയ ഒരു ആള്‍ക്കൂട്ടം നിലവിളിയെ പൊതിഞ്ഞു നില്‍പ്പുണ്ട്. എത്തി വലിഞ്ഞും ഇത്തിരി വെട്ടത്തിലും കണ്ടത് പരിചിതമായ മുഖങ്ങള്‍; കിണറുവെട്ടി ജീവിക്കുന്ന മദ്യപാനി രാഘവനും ഭാര്യയും. എന്‍റെ വീടിനു മൂന്ന് നാല് വീടകലെ താമസിക്കുന്നവര്‍. 'കുടി'കാരണം ഭാര്യയും മക്കളും വീട് മാറി താമസിക്കുന്നു. കുറച്ചു കാലത്തിനു ശേഷമാണ് അവരെ ഒന്നിച്ചു കാണുന്നത്; അതും ഇങ്ങനെ; മുടിമുറുക്കിപ്പിടിച്ചു അവളെ അടിക്കാന്‍ ഓങ്ങുന്നു . "അവളെ വിട് രാഘവാ". കൂട്ടത്തില്‍ നിന്നും ഞാന്‍ വിളിച്ചു പറഞ്ഞു. അവന്‍ ആടി നിന്ന് പരുഷമായി എന്നെ നോക്കി."ഇത് മോശമല്ലേ" ഞാന്‍ ചോദിച്ചു.."ഫ, സാറ് അധികം ഉപദേഷിക്കണ്ട " രാഘവന്‍ ചുണ്ടില്‍ വിരല്‍വെച്ചു പറഞ്ഞു. ഈ മാന്യന്റെ വീട്ടില്‍നിന്നും ഞാന്‍ കേട്ടിടുണ്ടേ അടിയുടെ കോലാഹലങ്ങള്‍" കഴ്ചക്കരോടായി പറഞ്ഞു..അതുകേട്ടു ഞാന്‍ നടുങ്ങി, മേലങ്കി അഴിഞ്ഞു വീണു, ആള്‍ക്കൂട്ടത്തില്‍ നഗ്നനായി, ഞാന്‍ പിന്‍വലിഞ്ഞു. അവന്‍ മണ്ണിലേക്ക് കുഴഞ്ഞു വീണു.
മദ്യപാനി തന്ന വെളിപാടോടുകൂടി ഞാന്‍ കടലോരം ചേര്‍ന്ന് നടക്കുകയാണ്. നെഞ്ചിനുള്ളില്‍ കാറും കോള്ളും കൊണ്ട് കയറുന്നു(അപ്പവീഞ്ഞുകള്‍ക്ക് തിരി പിടിച്ച കരങ്ങളില്‍ മദ്യച്ചഷുകം പിടിച്ചതെന്നാണ്. സൌഹൃദങ്ങളോട് 'ഇല്ല', 'വേണ്ട' എന്നൊക്കെ പറയാന്‍ മടിച്ച അന്ന് മുതല്‍. ഒരു രസത്തിനു വേണ്ടി തുടങ്ങിയതാണ് എല്ലാം. പിന്നീടെപ്പോഴോ രസച്ചരട് മുറുകി. അന്നുതൊട്ട് ഞാന്‍ ആടുകയാണ് എന്‍റെ പെണ്ണിനും മക്കള്‍ക്കും മുന്‍പില്‍. ആട്ടം അടിയായി പരിന്നമിച്ചപ്പോള്‍ മുതല്‍ കുട്ടികളുടെ മുഖത്ത് ഭയമാണ്. വീട്ടില്‍ കനത്ത നിശബ്ദതയും. നിശബ്ദതയില്‍ അവരുടെ തേങ്ങലുകള്‍ ഉയര്‍ന്നു കേട്ട്. ഇതൊന്നും കേട്ടില്ല മട്ടില്‍ എന്നോട് പുഞ്ചിരിച്ചിരുന്നത് ഇളയ മകള്‍ മാത്രമായിരുന്നു; ആശുപത്രി കിടക്കവരെ എത്തിച്ചു അവളെ, എന്‍റെ അസുരപാനം. എന്നിട്ടും അവര്‍ എന്നെ ഒറ്റക്കാക്കി പോയിട്ടില്ല. ഒരിക്കല്‍ ഈശ്വരന് മുന്‍പില്‍ അവള്‍ കൊടുത്ത വാക്ക്!). ആയിരം ചിന്തകളുടെ ഭാരം തലയ്ക്കു.
കടല്‍ത്തീരത്ത് കളിവീടുകെട്ടി രസിക്കുന്ന കുട്ടിക്കുരുമ്പി ; "കണ്ടോ അമ്മെ! തിര വന്നു മണ്ണിലെ കാല്‍പ്പാടുകള്‍ മായിച്ചു തിരികെപോകുന്നത്"."അത് നടക്കുന്നവന്റെ തെറ്റുകള്‍ മായിക്കുന്നതാ", അമ്മയുടെ മറുപടി. വെളിച്ചത്തിന്റെ ഒരു കീറ് നെഞ്ചിലെവിടെയോ വന്നു വീണു. ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ കാല്‍പാടുകളെ മായിക്കാന്‍ തിര ആര്‍ത്തലച്ചു വരുന്നു.. നെഞ്ചിനുള്ളിലെ കടല്‍ ശാന്തമാകുന്ന പോലെ..സ്വസ്ഥതയോടെ ഞാന്‍ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
സൈക്കിളില്‍ എതിരെ പാഞ്ഞു വരുന്നു മകന്‍. "എങ്ങോട്ടാടാ പറന്നു".
"അപ്പനെ തിരക്കിയ...അപ്പന്‍ കുടിച്ചോ.."
"നീ കാര്യം പറയട"
"അല്ല...., അപ്പന്‍ കുടിച്ചോ?"
"ഇല്ല!"
"ശെരിക്കും!"
"മം..... അതെ" ഞാന്‍ മൂളി
"ഹാവൂ! വാര്‍ത്തയില്‍ കേട്ട്, നമ്മുടെ ദ്വീപില്‍ കള്ള് കുടിച്ചു അഞ്ചാറു ആള് ആശുപത്രിയിലാണെന്നു" അത് പറഞ്ഞു അവന്‍ സൈക്കിള്‍ തിരിച്ചു. കര്‍ത്താവേ എന്ന് വിളിച്ചു ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്ത് കരിമ്കാക്കള്‍ കരഞ്ഞുകൊണ്ട് വട്ടമിട്ടുപറക്കുന്നു. 'മരിച്ച മീനുകള്‍ക്കായി'
No comments:
Post a Comment