Sunday, December 19, 2010

മണ്ണിലെ നക്ഷത്രം

മഞ്ഞു പെയ്യണ്ട ഈ ഡിസംബറില്‍, മഴ കാലം തെറ്റി പെയ്യുകയാണ്. നീളന്‍ വരാന്തയുടെ വടക്കേ മൂലയില്‍ തൂക്കിയിട്ടിരുന്ന ചെമന്നനക്ഷത്രം മഴയില്‍ നനയുന്നു. അതിനു കീഴെ നിന്ന് വെള്ളിനൂല് പോലെ പെയ്തിറങ്ങുന്ന മഴയുടെ താളം കാണാന്‍ നല്ല ചന്തമുണ്ട്! കൈനീട്ടി മഴയെ തൊട്ടു, മഴനൂലുകള്‍ കൈവെള്ളയില്‍ വീണുപൊട്ടി. സന്ധ്യയെ, കാര്‍മേഘം കൊണ്ട് മൂടി ഇരുട്ടാക്കി. നേരം വല്ലാതിരുള്ളുന്നതിനു മുന്‍പേ വീട്ടിലെത്തണം. പെയ്തിനു അല്പം ശമനം വന്നപ്പോള്‍; ഓഫീസ് വരാന്തയും വെള്ളംകെട്ടിയ മുറ്റവും, തെന്നലുള്ള പടികളും കടന്നു റോയി ബസ്‌ സ്റൊപ്പിലേക്ക് നടന്നു.

"സ്വാര്തമായ ഒരു കാരണവും ഉദ്ദേശവും കൂടാതെ ഭൂമിയിലെ ജീവിതങ്ങളില്‍ ഇടപെടാന്‍ ആരെങ്ങിലും തുനിയുമോ. ഇതുവരെയുള്ള ജീവിതം പഠിപ്പിച്ചത് എന്താണ്?. പ്രണയിച്ചത്, സൌഹൃദം സൃഷ്ട്ടിച്ചത്, സഹായിച്ചത്, ഭിക്ഷ കൊടുത്തത്, പ്രത്ഥിചതുമെല്ലാം, എല്ലാം; ഈശനെയും മനുഷ്യനെയും പ്രീതിപെടുത്താനുള്ള നാടകമായിരുന്നോ.." ഞാന്‍ (എനിക്ക്) അങ്ങനെ ആയിരിക്കാം, എന്നാല്‍ ഔസേപ്പച്ചായന്‍ അങ്ങനെയല്ല. ഒസേപ്പു, റോയിയെ വളര്‍ത്തിയത്‌ മകനെ പോലെയാ... രണ്ടു മക്കളോടൊപ്പം റോയിയെയുംചെര്‍ത്തു കുടുംബം വലുതാക്കിയപ്പോള്‍ നാട്ടുകാരുടെ ചോദ്യത്തിനു അച്ചായന്‍ പറഞ്ഞ തത്ത്വചിന്തയായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടത്‌..."നമ്മളെക്കാള്‍ ഇരുപതു വയസ്സ് കുറവുള്ളവന്‍ മകനല്ലാതെ ആരാണ്.." ഇപ്പോള്‍ അപ്പന്റെ രോഗം മകന് പിടിപ്പെട്ടാല്‍ അതിനു പാരമ്പര്യമെന്നു തന്നെ വിളിക്കണം.. റോയിയെ അറിയാത്തവര്‍ പറയും; ഭ്രാന്തന്‍!

മഴ നനഞ്ഞു അവിഞ്ഞ ബസ് സ്റ്റോപ്പില്‍ കുട മടക്കി റോയി കയറി. തൊട്ടടുത്തുള്ള കൊച്ചുപീടികയില്‍ ഒരു ചായക്കും, ഉള്ളിവടയ്ക്കും ഓര്‍ഡര്‍ കൊടുത്തു കാത്തു നിന്നു..അന്നേരവും അയാള്‍ ശ്രദ്ധിച്ചത്, ചരിഞ്ഞു വീഴുന്ന മഴയെ തന്നെ ആയിരുന്നു. ചായയെടുത്തു മിട്ടായിപാത്രത്തിന്റെ മുകളില്‍ വെച്ചു ഇട്ടൂപ്പ് ചേട്ടന്‍ ചോദിച്ചു." സാറ് കണ്ടില്ലേ വെറ്റിംഗ് ഷെഡിന്റെ പിറകിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയെ.. രാവിലെ മുതലേ ഈ പരിസരത്ത് ഉണ്ട്. ബസുകാര് ഇറക്കി വിട്ടതാണ്.. മനസ്ഥിരതയത്ര അങ്ങ് കാണിക്കുനില്ല.. രാത്രിയില്‍ ഇവിടെ ഈ കുട്ടി ഇരിക്കുന്നത് അത്ര പന്തിയല്ല". തോളിലിട്ടിരുന്ന തോര്‍ത്തില്‍ കൈതുടച്ച് ഇട്ടുപ്പുചെട്ടന്‍ കടക്കകത്തെ ഇരുട്ടിലേക്ക് തിരിഞ്ഞു. റോയി ഷെഡിന്റെ പിറകിലെ ബെഞ്ചിലേക്ക് നോക്കി.നേരിയ വെട്ടത്തില്‍ കാണാന്‍ കഴിയുന്നത്‌ സ്ത്രീയുടെ നിഴല്‍രൂപം. എന്തക്കയോ പതം പറഞ്ഞു പുലമ്പുന്നുണ്ട്. പക്ഷെ അടുത്ത് ചെന്ന് അവളുടെ 'കഥ' ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. റോയി, സഹപാഠിയായിരുന്ന ടൌണ്‍ പോലീസെ സ്ടഷനിലെ സുനിലിനെ വിളിച്ചു. ഹലോ സുനില്‍, ഇത് റോയിയാ, "പറയ്‌ റോയി..ഇന്നെന്താ പുതിയ സഹായം വേണ്ടത്.." ആ ചോദ്യം റോയിയുടെ മുഖത്ത് ചിരി വരുത്തി. "അതേ, താന്‍ അങ്ങനെയാണോ വിചാരിച്ചിരിക്കുനത്. പക്ഷെ ഇന്ന് വിളിച്ചത് അതിനല്ല. നിര്‍മ്മിതി കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി . ഒരു ലേഡി കോന്‍സ്ടബിലിനെ കൂട്ടി ഒന്ന് ഇവിടം വരെ വരണം.." "എടൊ റോയി താനൊക്കെ എന്നാടോ നന്നാവുന്നത്..." ചിരിയില്‍ കുതിര്‍ന്നു സുനിലിന്റെ മറുപടി..

ജോസെഫെന്ന നസ്രാത്തിലെ യുവാവിനോട് എനിക്ക് ഇപ്പോള്‍ പെരുത്ത ഇഷ്ട്ടമാണ്... രാത്രിയുടെ മറവിലെടുത്ത മണ്ടന്‍ തീരുമാനം.. അതിന്റെ പേരില്‍ അയാള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന പ്രവാസമുള്‍പെടയുള്ള പ്രയാസങ്ങള്‍...തന്റെതല്ലാത്ത ഉത്തരവാതിത്വത്തെ സ്വന്തം ചുമലില്‍ എടുത്തിട്ടു ലാളിച്ച തച്ചന്‍. ആളെ മനസിലാക്കിയാല്‍ കണ്ണ് നിറഞ്ഞു പോകും. ഒരു നോട്ടം കൊണ്ട് പോലും 'അവളെ' വേട്ടയാടിയതായി 'വേദങ്ങളില്‍' ഇല്ല... ക്രിസ്തുവിന്റെ സുകൃതം; ജോസെഫെന്ന അപ്പന്‍.

മഴ ചാറ്റല്‍ ശമിച്ചിട്ടില്ല. റോഡിനു എതിരെ പാടിപോകുന്നു കാരോള്‍ സംഘങ്ങള്‍. അതിലൊരാള്‍ വിളിച്ചു കൂവുന്നു.ബാക്കിയുള്ളവര്‍ ഏറ്റുകൂവുന്നു.....
"അങ്ങ് കിഴക്കൊരു ദേശത്ത് ....
ഉണ്ണി പിറന്നതരിഞ്ഞില്ലേ?
മംഗളവാര്‍ത്ത കേട്ടില്ലേ?
ആ താരം നിങ്ങള്‍ കണ്ടില്ലേ?"
താനാരോ തന്താനാരോ...
ഇട്ടൂപ്പ് ചേട്ടന്‍ കടയില്‍ നിന്നും വിളിച്ചു പറഞ്ഞു... "ഇവിടൊന്നു പാടിയിട്ട് പോ ".. ഡ്രമ്മീന്റെ താളത്തില്‍ അവര്‍ പാടി 'ദൈവം പിറക്കുന്നു.... മനുജനായി ബെതലഹെമില്‍.... ഹല്ലെലുയ്യ.... ഹല്ലെലുയ്യാ...' പാട്ടിന്റെ താളം അവളുടെ വിരലുകളില്‍. താഴെ ഇരുട്ടിനെ കീറി പോലീസ് വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെട്ടം!

Monday, November 29, 2010

ഞാന്‍ ആടുകയാണ്

കടല്‍ത്തീരത്താണ് ഞാന്‍.കുട്ടികളുടെ ആര്‍പ്പുവിളികളും, കൌമാരക്കാരുടെ ആഘോഷങ്ങളും, പാമ്പാട്ടിയുടെ കുഴലൂത്തും കടലിരംബലുകള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞിട്ടുണ്ട്. ചൂട് കടലയുടെയും, പോപ്കൊര്നിന്റെയും, മീനുകളുടെയും ഗന്ധം നിറച്ചു കടല്‍ കാറ്റ് എന്നെ തലോടി കടന്നു പോയി. കാറ്റിനൊപ്പം കടന്നു പോകുന്നവര്‍ എന്നിലേക്ക്‌ ഒരു നോട്ടം എറിയുന്നുണ്ട്. ആര്‍ക്കു കണ്ടാലും തിരിച്ചറിയാം; എന്‍റെ ഉള്ളിലെ ആര്‍ത്തലയ്ക്കുന്ന സങ്കടകടല്‍.

ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് കടല്‍മ്മീനുകള്‍ വില്‍ക്കുന്ന ഇടത്തിലേക്ക് ഞാന്‍ ചെന്നത്. നാടകം കാണുന്ന കണക്കെ ചെറിയ ഒരു ആള്‍ക്കൂട്ടം നിലവിളിയെ പൊതിഞ്ഞു നില്‍പ്പുണ്ട്. എത്തി വലിഞ്ഞും ഇത്തിരി വെട്ടത്തിലും കണ്ടത് പരിചിതമായ മുഖങ്ങള്‍; കിണറുവെട്ടി ജീവിക്കുന്ന മദ്യപാനി രാഘവനും ഭാര്യയും. എന്‍റെ വീടിനു മൂന്ന് നാല് വീടകലെ താമസിക്കുന്നവര്‍. 'കുടി'കാരണം ഭാര്യയും മക്കളും വീട് മാറി താമസിക്കുന്നു. കുറച്ചു കാലത്തിനു ശേഷമാണ് അവരെ ഒന്നിച്ചു കാണുന്നത്; അതും ഇങ്ങനെ; മുടിമുറുക്കിപ്പിടിച്ചു അവളെ അടിക്കാന്‍ ഓങ്ങുന്നു . "അവളെ വിട് രാഘവാ". കൂട്ടത്തില്‍ നിന്നും ഞാന്‍ വിളിച്ചു പറഞ്ഞു. അവന്‍ ആടി നിന്ന് പരുഷമായി എന്നെ നോക്കി."ഇത് മോശമല്ലേ" ഞാന്‍ ചോദിച്ചു.."ഫ, സാറ് അധികം ഉപദേഷിക്കണ്ട " രാഘവന്‍ ചുണ്ടില്‍ വിരല്‍വെച്ചു പറഞ്ഞു. ഈ മാന്യന്റെ വീട്ടില്‍നിന്നും ഞാന്‍ കേട്ടിടുണ്ടേ അടിയുടെ കോലാഹലങ്ങള്‍" കഴ്ചക്കരോടായി പറഞ്ഞു..അതുകേട്ടു ഞാന്‍ നടുങ്ങി, മേലങ്കി അഴിഞ്ഞു വീണു, ആള്‍ക്കൂട്ടത്തില്‍ നഗ്നനായി, ഞാന്‍ പിന്‍വലിഞ്ഞു. അവന്‍ മണ്ണിലേക്ക് കുഴഞ്ഞു വീണു.

മദ്യപാനി തന്ന വെളിപാടോടുകൂടി ഞാന്‍ കടലോരം ചേര്‍ന്ന് നടക്കുകയാണ്. നെഞ്ചിനുള്ളില്‍ കാറും കോള്ളും കൊണ്ട് കയറുന്നു(അപ്പവീഞ്ഞുകള്‍ക്ക് തിരി പിടിച്ച കരങ്ങളില്‍ മദ്യച്ചഷുകം പിടിച്ചതെന്നാണ്. സൌഹൃദങ്ങളോട് 'ഇല്ല', 'വേണ്ട' എന്നൊക്കെ പറയാന്‍ മടിച്ച അന്ന് മുതല്‍. ഒരു രസത്തിനു വേണ്ടി തുടങ്ങിയതാണ്‌ എല്ലാം. പിന്നീടെപ്പോഴോ രസച്ചരട് മുറുകി. അന്നുതൊട്ട് ഞാന്‍ ആടുകയാണ് എന്‍റെ പെണ്ണിനും മക്കള്‍ക്കും മുന്‍പില്‍. ആട്ടം അടിയായി പരിന്നമിച്ചപ്പോള്‍ മുതല്‍ കുട്ടികളുടെ മുഖത്ത് ഭയമാണ്. വീട്ടില്‍ കനത്ത നിശബ്ദതയും. നിശബ്ദതയില്‍ അവരുടെ തേങ്ങലുകള്‍ ഉയര്‍ന്നു കേട്ട്. ഇതൊന്നും കേട്ടില്ല മട്ടില്‍ എന്നോട് പുഞ്ചിരിച്ചിരുന്നത്‌ ഇളയ മകള്‍ മാത്രമായിരുന്നു; ആശുപത്രി കിടക്കവരെ എത്തിച്ചു അവളെ, എന്‍റെ അസുരപാനം. എന്നിട്ടും അവര്‍ എന്നെ ഒറ്റക്കാക്കി പോയിട്ടില്ല. ഒരിക്കല്‍ ഈശ്വരന് മുന്‍പില്‍ അവള്‍ കൊടുത്ത വാക്ക്!). ആയിരം ചിന്തകളുടെ ഭാരം തലയ്ക്കു.

കടല്‍ത്തീരത്ത് കളിവീടുകെട്ടി രസിക്കുന്ന കുട്ടിക്കുരുമ്പി ; "കണ്ടോ അമ്മെ! തിര വന്നു മണ്ണിലെ കാല്‍പ്പാടുകള്‍ മായിച്ചു തിരികെപോകുന്നത്"."അത് നടക്കുന്നവന്റെ തെറ്റുകള്‍ മായിക്കുന്നതാ", അമ്മയുടെ മറുപടി. വെളിച്ചത്തിന്റെ ഒരു കീറ് നെഞ്ചിലെവിടെയോ വന്നു വീണു. ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ കാല്‍പാടുകളെ മായിക്കാന്‍ തിര ആര്‍ത്തലച്ചു വരുന്നു.. നെഞ്ചിനുള്ളിലെ കടല്‍ ശാന്തമാകുന്ന പോലെ..സ്വസ്ഥതയോടെ ഞാന്‍ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

സൈക്കിളില്‍ എതിരെ പാഞ്ഞു വരുന്നു മകന്‍. "എങ്ങോട്ടാടാ പറന്നു".
"അപ്പനെ തിരക്കിയ...അപ്പന്‍ കുടിച്ചോ.."
"നീ കാര്യം പറയട"
"അല്ല...., അപ്പന്‍ കുടിച്ചോ?"
"ഇല്ല!"
"ശെരിക്കും!"
"മം..... അതെ" ഞാന്‍ മൂളി
"ഹാവൂ! വാര്‍ത്തയില്‍ കേട്ട്, നമ്മുടെ ദ്വീപില്‍ കള്ള് കുടിച്ചു അഞ്ചാറു ആള് ആശുപത്രിയിലാണെന്നു" അത് പറഞ്ഞു അവന്‍ സൈക്കിള്‍ തിരിച്ചു. കര്‍ത്താവേ എന്ന് വിളിച്ചു ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്ത് കരിമ്കാക്കള്‍ കരഞ്ഞുകൊണ്ട്‌ വട്ടമിട്ടുപറക്കുന്നു. 'മരിച്ച മീനുകള്‍ക്കായി'

Friday, July 2, 2010

കുസൃതിക്കൂട്ടവും മജീഷനും

ഈ ചെറിയ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം അതായിരുന്നു; പ്രവാസം തന്ന അത്ര കടുത്തതല്ലാത്ത ഏകാന്തതതയും; അതില്‍ നിന്നും രൂപപ്പെട്ട നിര്‍ജീവത്വം തന്നെ; അഴിക്കുള്ളില്‍ അകപ്പെട്ടവന്റെ അനുഭവവുമായി അതിനു ഒട്ടേറെ സമാനതയും ഉണ്ട്‌..(ഇപ്പോള്‍ പയ്യേ പയ്യേ അത് മാറിത്തുടങ്ങുന്നു... അതിനു ഒരു കാരണം സഖിയുടെ സാനിദ്ധ്യം തന്നെ...) സഖിക്ക് മുന്‍പ് എന്‍റെ ഏകാന്തതയില്‍ കൂട്ട് ഓര്‍മ്മകളായിരുന്നു; ഓര്‍മ്മകള്‍ മാത്രം.. അതേ, പ്രവാസികള്‍ ഓര്‍മ്മകളിലാണ്‌ ജീവിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഗ്രാമത്തിന്റെ, വീടിന്റെ, ദേവാലയത്തിന്റെ, പള്ളികൂടത്തിന്റെയൊക്കെ... കേരളത്തിലേക് തല തിരിച്ചു പിടിച്ചു ജീവിക്കുന്നവരാണ് ഏറയും എന്ന് പറയേണ്ടിവരും...അവരുടെ വാര്‍ത്തമാനങ്ങള്‍ക്കിടയില്‍ നിറയെ നാട്ടോര്‍മ്മകള്‍ മാത്രം... കണ്ടുമുട്ടുമ്പോള്‍ മുഖത്ത് തെളിയുന്നത് ആശ്വാസത്തിന്റെ ചന്ദ്രവെട്ടം..

ആണ്ടില്‍ കുറഞ്ഞത്‌ നാലുവട്ടം കലിപ്പാകുന്ന ആനയുള്ള(ഓമല്ലൂര്‍ മണികണ്ടന്‍) നാട്ടില്‍ നിന്നാണ് വരുന്നത്... നിറയെ ഇണക്കങ്ങളും, കുറച്ചു പരിഭവങ്ങളും ഉള്ള വീടുണ്ട് , വല്യപ്പച്ചന്‍ ഒരുക്കിത്തന്ന കര്‍ഷകവേഷം, inferiority complex കാരണം ഫാന്‍സി ഡ്രസ്സ്‌ വേദിയില്‍ കയറാന്‍ മടിച്ചു നിന്ന ബാല്യം ഉണ്ട്, അന്നുകേട്ട കളിയാക്കലിനു പരിഹാരം കാണാന്‍ പിന്നീട് കിട്ടിയ വേദികള്‍ ആര്‍ത്തിയോടും ആവേശത്തോടും കയറിയ കൌമാരം ഉണ്ട്....അതെ ഞാനും നാടിന്‍റെ ഓര്‍മകളില്‍ ജീവിക്കുന്ന പാവം പ്രവാസി... പിന്നീട്; അതായതു ഇപ്പോള്‍ മരുഭൂമിയുടെ ചൂടേറ്റു വാടി പണ്ടാരമടങ്ങിയ യുവത്വം മാത്രം കൈമുതല്‍...

പിന്നെ ഒരു ആശ്വാസമുള്ളത് സമാനമന്സ്ക്കരായ കുറെയേറെ ചെറുപ്പക്കാരെ എന്‍റെ പരിസരങ്ങളില്‍ കാണാന്‍ കിട്ടീ ... അതും എന്‍റെ പള്ളിയുടെ പരിസരത്തില്‍ നിന്നും!.. ഈയടുത്ത്‌ ഇവര്‍, "നിഡോ പാലിന്റെ മാത്രം രുചി നുണഞ്ഞും,'KFC'യെയും, 'Pisa' യെയും കൂടുതല്‍ ഇഷ്ട്ടപെടുന്ന, കമ്പ്യൂട്ടര്‍ ഗെയ്മുകള് മാത്രം കളിച്ചുശീലിച്ച, ഫ്ലാറ്റിന്റെ നാലുമൂലകളില്‍ ഒതുങ്ങികൂടെണ്ടി വരുന്ന "(ശരാശരി മലയാളിയുടെ മാത്രം പ്രശ്നം,തെറ്റുധരിക്കരുത്) 'ഗള്‍ഫ്‌ കുട്ടികള്‍ക്ക് വേണ്ടി നമ്മുടെ നാടിനെ ഓര്‍മപ്പെടുത്തുന്ന ഒരു 'കുസൃതിക്കൂട്ട0' ഒരുക്കുകയുണ്ടായി.. ടിയാനും ഉണ്ടായി കൂട്ടത്തില്‍ പാടാന്‍... ബഹുകേമം തന്നെ ആയിരുന്നു ഈ കൂട്ടംകൂടല്‍... നാടിനെക്കുറിച്ച് ഇത്തിരി വെട്ടം കിട്ടാന്‍ ഈ പരിപാടി പ്രയോജനപ്പെടുമെന്ന് ഒരു ശുഭാബ്തിവിശ്വാസം ഉണ്ട് ...


ഓലകൊണ്ടുള്ള കണ്ണടയും, വാച്ചും ഉണ്ടാക്കുന്നത് മുതല്‍ നമ്മള്‍ കളിച്ച പുലിയും പശുവും വരെ അവരെ കളിപ്പിച്ചും മനോഹരമാക്കി കുസൃതിക്കൂട്ടതിനെ... അത് എനിക്ക് ബാല്യത്തിലേക്കും, കൌമാരത്തിലെക്കും, ഗ്രാമത്തിലെക്കുമുള്ള ഒരു തിരിച്ചു നടത്തം തന്നെ ആയിരുന്നു.. വയലിരമ്പത് വെച്ച് ഓലകീറി വാച്ചുകെട്ടി തന്ന വല്യപ്പച്ചനെയും, പുലിയും പശുവും ആദ്യമായി കളിച്ച സ്കൂളിലെ 'പി .ടി' ക്ലാസുകള്‍ ഓര്‍മയിലേക്ക് ഓടിയെത്തി.. അതിന്റെ കൂടെ ഞാന്‍ ഒരു 'വലിയ' മജീഷന്‍ ആണെന്ന് ' കുട്ടിപട്ടാളത്തെ' ബോധ്യപ്പെടുത്താന്‍ ഒരു കഠിന ശ്രമം തന്നെ നടത്തി.. അതിനു പാടുപെട്ടിടും വല്യ കാര്യം ഇല്ലെന്നു എനിക്ക് മനസിലാവാന്‍ കുറെ നേരമെടുത്തു... അടുത്താഴ്ച പള്ളിയിലും മുണ്ട് തലയില്‍ കൂടി ഇട്ടു പോകേണ്ടി വരുമെന്ന് തോന്നുന്നു...എന്‍റെ വിധി!(ഷാപ്പിലേക്ക് പോകുമ്പോളെ ഉണ്ടായിരുന്നുള്ളൂ ഇതുവരെ തലയില്‍ തുണി...ഹ )..However പത്തു പേരുടെ മുന്‍പില്‍ രണ്ടു മാജിക് കാണിക്കണമെന്നുള്ള എന്റെ ചിരകാലാഭിലശം അങ്ങനെ പൂവണിഞ്ഞു...(കാണിച്ച രണ്ടും ചീറ്റിപോയതിനു ഞാന്‍ എന്ത് പിഴച്ചു...) കാടും കണ്ടലും, വയലും ആശാന്പള്ളിക്കൂടവും കടന്നു ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോള്... നാടിനെ കുറിച്ച്, അതിന്റെ നന്മകളെകുറിച്ച് ഒക്കെ അറിഞ്ഞതിന്റെ സംതൃപ്തി കുട്ടികളുടെ മുഖം നിറയെ....
അത് ഞാന്‍ കണ്ട സൂര്യകാന്തി പൂക്കള്‍ പോലെ സുന്ദരവും!

Monday, February 22, 2010

Two Girlz

ചിലര്‍ പറയും ഇത് വിവാഹമെന്ന്; ചിലര്‍ പറയും ഇത് തീരുമാനമെന്ന്; ചിലര്‍ പറയും ഇത് പ്രണയമെന്നു ; ചിലര്‍ പറയും ഇത് കൂദാശയെന്നു, ചിലര്‍ പറയും ഇത് ഒരു ആചാരമെന്നു; ഞാന്‍ പറയും ഇത് എന്‍റെ തീര്‍ദ്ധയാത്രയെന്നു; വിശുദ്ധ ക്ഷേത്രത്തിലേക്ക്; നഗ്നപാദനായി ; നെഞ്ജ്ജിടുപ്പില്‍ നിറയുന്ന ഇത്തിരി സ്നേഹവും പേറി...അതേ അവളിലേക്ക്‌!

ഈ വര്‍ഷം തുടങ്ങിയത് അങ്ങനെയാണ്; രണ്ടു പെണ്‍കുട്ടികള്‍ എടുത്ത വേറിട്ട തീരുമാനങ്ങളിലൂടെ.. രണ്ടും എന്നെ വിസ്മയിപ്പിക്കുന്നു... ഒരു പെണ്‍കുട്ടി, ഒട്ടും സങ്കോചവുമില്ലാതെ ജീവിതത്തിലേക്ക് നടന്നു കയറി എന്‍റെ ഭൂമിയും ആകാശവുമായി മാറിയത് ഈ ജനുവരിയിലാണ്...അതും നിനച്ചിരിക്കാതെ...ബാക്കി ഞാന്‍ മിണ്ടുന്നില്ല. അതേ, സ്വകാര്യതയെ ഒരു തുറന്ന പുസ്തകമാക്കാന്‍ നിങ്ങള്‍ ഇഷ്ട്പെടാത്തപോലെ ഞാനും..

രണ്ടാമത്തെ പെണ്‍കുട്ടി ....

കലാലയം ഇന്നും എന്‍റെ ഓര്‍മകളുടെ വള്ളികളില്‍ തൂങ്ങിയാടുന്നതുകൊണ്ട്, എല്ലാ അവധിക്കും നാട്ടിലെത്തുമ്പോള്‍ അവിടേക്ക് ഒരു സര്‍ക്കീട്ട് പതിവാണ്. ഈ വര്‍ഷവും അതിനു മാറ്റമുണ്ടായില്ല...എല്ലാ തവണയും യാത്ര അവസാനിക്കുന്നത് ഞായപള്ളിയിലെ ഒരു സ്ത്രീ പുനരധിവാസകെന്ദ്രത്തിലാണ്. പാലക്കാട്ടുനിന്നും ഒരു പെണ്‍കുട്ടി അവിടെ താമസിക്കുന്നുണ്ട്.. നിഷ; മെലിഞ്ഞു, വെളുത്ത നല്ല ചന്തമുള്ള കുട്ടി..അവളെ ഒന്ന് കാണണം; അത്രേയുള്ളൂ. പറഞ്ഞു കേട്ടിടത്തോളം എനിക്ക് ഇത്രയേ അറിയൂ. പാലക്കാട്ടെ ഏതോ ഗ്രാമത്തില്‍ വളര്‍ന്ന കുട്ടി..അറിയാത്ത കാരണങ്ങളാല്‍ പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു.. ഒരു അനിയനുണ്ടെന്നും കേട്ട് . ഇടയ്ക്കു അവന്‍ കാണാന്‍ എത്തുന്നുണ്ട്. പ്രായം പതിനെട്ടെത്തിയപ്പോള്‍ വീട്ടുകാര്‍ കല്യാണവും ആലോചിച്ചു ഉറപ്പിച്ചു. കല്യാണത്തിന് മുന്‍പുളേതോ ദിനങ്ങളില്‍ അവള്‍ കാല്‍വഴുതി കെട്ടിയിട്ടില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണു. ആ വീഴ്ച പൂമ്പാറ്റ പോലെ പാറിനടന്ന അവളുടെ ജീവിതത്തെ നാലു ചുമരിനുള്ളിലേക്ക് ഒതുക്കിനിര്‍ത്തി. അവള്‍ നിരാശയിലേക്കും പിന്നീട് തെന്നി കിണറിലും ആഴമുള്ള ദുഖത്തിലെക്കും വീണു. കുടുംബത്തിന്റെ നിവര്‍ത്തികേട്‌ അവളെ കൂടുതല്‍ ദുരിതത്തിലാക്കി. ഇടുക്കിയില്‍ നിന്നും ആ നാട്ടില്‍ പണിക്കു വന്ന ചെറുപ്പക്കാരാണ് അവളെ ഞായപള്ളിയിലെ സെന്‍റ്. മേരീസില്‍ എത്തിച്ചത്...

അന്ന്, ആ ക്രിസ്തുമസ് പിറ്റേന്ന് ഞാന്‍ കാണുമ്പോള്‍ തീര്‍ത്തും അവശായിരുന്നു അവള്‍. വേദന കൊണ്ട് പുളയുന്ന മുഖം കണ്ണ് നിറഞ്ഞേ കാണാന്‍ കഴിഞ്ഞുള്ളൂ.അതുകഴിഞ്ഞ് ആറ് മാസത്തോളം അവള്‍ അങ്ങനെ കിടപ്പില്‍ തന്നെ. പിറ്റേ ക്രിസ്ത്മസ്-പിറ്റേന്ന് ഞാന്‍ വീണ്ടും കാണുമ്പോള്‍ വീല്‍ ചെയരിലേക്ക് അവള്‍ മാറിയിരുന്നു.എങ്ങോ അസ്തമിച്ച പ്രതീക്ഷകള്‍ വീണ്ടും ഉദിക്കുന്നപോലെ.നിറചിരിയോടെ ആ വീടിന്റെ മുറ്റത്ത്‌ മാവിന്റെ തണലില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ ഓര്‍മ്മയുണ്ടോ എന്നാ ചോദ്യത്തിനു,അന്ന് വന്ന ചേട്ടനല്ലേ എന്നാ മറുപടി വല്ലാതെ ഉള്ളില്‍ തട്ടി.. മനസ് നിറയെ വേദനിക്കുമ്പോള്‍ മുഖങ്ങള്‍ എങ്ങനെ ഓര്‍ത്തിരിക്കും.ഞാന്‍ വല്ലാതെ ആശ്ചര്യപെട്ടു.വര്‍ത്തമാനങ്ങള്‍ക്കിടയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം ആരംഭിച്ച വിവരം പങ്കുവെച്ചു.നെയ്തു പഠിക്കണം.അതിനുശേഷം പിന്നീട് കാണുന്നത് കഴിഞ്ഞ പുതുവര്‍ഷ പിറ്റേന്ന്,."ചേട്ടാ, ഞാന്‍ ഇവിടെക്ക് മാറിയെന്നു എങ്ങനെ അറിഞ്ഞു".സംസാരം തുടങ്ങിയത് അങ്ങനെയാണ്. ഇതിനിടയില്‍ ബാംഗ്ലൂര്‍ രണ്ടു ഓപ്പറേഷന് വിധേയമായ കഥ പറഞ്ഞു; പറഞ്ഞു നിര്‍ത്തുമ്പോള്‍ അത് പരാജയപെട്ടത്തിന്റെ നിരാശ തീര്‍ത്തും മുഖത്ത് ഉണ്ടായിരുന്നില്ല..ഓപ്പറേഷന് കഴിഞ്ഞു ഒന്ന് രണ്ടു ചുവടു നടന്നു.കാലുറക്കാത്ത കുഞ്ഞിനെ പോലെ അവള്‍ വീണു..പിന്നീട് നടക്കാന്‍ അവള്‍ക്കു ഭയം തോന്നി തുടങ്ങി.നടക്കാന്‍ പിന്നീട് ശ്രമിച്ചിട്ടില്ല..

പക്ഷെ ഇന്ന് നിഷ ചെറിയ ഒരു ജോലി ചെയ്യുന്നു.വസ്ത്രങ്ങളില്‍ പൂവ് നെയ്യുന്നു.അതിന്റെ മോടി കൂട്ടാന്‍.ഒപ്പം അവളുടെ നിലനില്പ്പിനുംകൂടി.ഒരു പൂവ് നെയ്യുന്നതിനു 20 രൂപ വാങ്ങും..വില കുറച്ചു ചെയ്യാന്‍ അവള്‍ക്കു താല്പര്യം ഇല്ല..കാരണം വളരെ ലളിതം! ഒരു തയ്യല്‍ മഷിന്‍ ഉണ്ട്.. അതില്‍ ഇപ്പോള്‍ തയ്യലും പഠിക്കുന്നുണ്ട്. എന്നോട് ഇത് പറയുമ്പോള്‍ മുഖത്ത് ആത്മവിശ്വാസം നന്നേ സ്പുരിച്ചിരുന്നു."എങ്ങനെ ഉണ്ട് ബിസിനസ്‌" "അല്പം മോശം ആണ്"..അല്പം കാര്യത്തോടും അതിലേറെ ചിരിയോടും അവള്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ ഇറങ്ങുമ്പോള്‍ എന്‍റെ അമ്മക്ക് ഒരു സാരിയില്‍ കുറെ പൂവ് നെയ്യാന്‍ പറഞ്ഞു. എനിക്കറിയാം അവള്‍ നെയ്യുന്നത് വെറും പൂവല്ലന്നു; അവളുടെ ജീവിതം തന്നെ എന്ന്..

സ്നേഹപൂര്‍വ്വം നിഷയുടെ അഭ്യുദയകാംക്ഷി,
സുബിന്‍

നിങ്ങളുടെ ഉടുപ്പില്‍ പൂവ് നെയ്യണോ, നിഷ ഇവിടെ ഉണ്ട് ....

Dharmagiri vikas society,
Thankalam, kothamangalam,
kerala, S.india PIN 686 691
0485-2822562

Friday, January 1, 2010

Another year;A Prayer for a Peaceful Earth

As simple as a leaf sheds from the Tree Or as hard to leave our eyes from a classical literature. Or As Cruel as a close friend who walks away from our life without giving a glance Or As Uncompassionate as an enemy who gives a fierce looks at us Or behave like a Stranger ; Another Year sheds as well !


Once my colleague told me an incident that he used to see a middle aged man at the street in the morning. More than that he did not know anything about him. One day he was not there at the streets. He searched his face among the crowd. No, He was not there. Next a few days too, he was missing...Later he saw him in the Obituary column. He felt an unknown pain for that strange man! As another year passes over; I feel the same.

Today, First day of an year, I want to ask myself; what did I do in the last year. To get a sum of all actions, I jumped in the pool of memories and finally catch a Gem like word; I opened my fist. The Gem is ‘Nothing’. I don’t feel any concern or even shy. To get a word like this, shall I need such an effort; I’m thinking in this joyful evening. Wrote something to remember always; More than that what I did. I did ‘Nothing’. Well, what did you do in this year; Shoo, Why should I ask such a question to you. Of course you are not suppose to answer me; Sorry! Please ignore me as You Ignore your God…Again another scrap.

As another year passes over, There are some glimpses of hope; But can’t neglect the shadows against our eyes. Yes, Last year’s Visuals are modern and complex; from the effects of Global Financial crisis to Terrorism gripped in my small land. Happenings around the globe are difficult to understand for the common man or else He needs an Interpreter. But they interpret the things in their own ways and put forth some solutions which look as if logical, A good Joke is ‘Solutions; not only make the situations worse but creates another new and complex situation’. It is clear for me when this year’s Nobel laureate for peace justifies war in his acceptance Speech!

There was nothing strikes me in deep, A word or an act or a Picture or a thought. But I’m doubted now whether my senses couldn’t touch any of these things. Anyway in the last year, I came to know about an African land called Swaziland; As reported in the 2009 CIA World Factbook, Swaziland has the highest HIV infection rate in the world (26% of all adults; more in other reports) and also the lowest life expectancy at 32 years, which is 6 years lower than the next lowest average of Angola. In such a miserable state of life, I wondered in my heart for some beautiful human beings like Dr. Maithri Goontheileke, Sr. Sister Maureen McCarthy, Mrs. Kathleen Hartmann and a hospital, Good shepherd in Siteki (A city in Swaziland) on their immeasurable compassion at them. As the year ends, I can say that our Earth is not so bad to live.

One of my friend wishes me in the morning… New is the year, new are the hopes and the aspirations, new is the resolution, new are the spirits and forever my warm wishes are for u. Have a promising and fulfilling New Year…Everything is new; Friend, But I’m not. But there was a struggle always for a fresh beginning in every year. I can share my secret with you. My Last year’s resolution was ‘to be humble’. In a paradox, I became less humble than any other years in my life. So this year, I decided not to take any resolutions! But if my mind changes in the coming days, I would like to be an Envoy of Peace in this year Blessed are the peacemakers: for they shall be called the children of God.

May God Bless you throughout this year!

My Love to You
Subin

Dear Friend, Nothing is Impossible in this year !!