"സ്വാര്തമായ ഒരു കാരണവും ഉദ്ദേശവും കൂടാതെ ഭൂമിയിലെ ജീവിതങ്ങളില്‍ ഇടപെടാന്‍ ആരെങ്ങിലും തുനിയുമോ. ഇതുവരെയുള്ള ജീവിതം പഠിപ്പിച്ചത് എന്താണ്?. പ്രണയിച്ചത്, സൌഹൃദം സൃഷ്ട്ടിച്ചത്, സഹായിച്ചത്, ഭിക്ഷ കൊടുത്തത്, പ്രത്ഥിചതുമെല്ലാം, എല്ലാം; ഈശനെയും മനുഷ്യനെയും പ്രീതിപെടുത്താനുള്ള നാടകമായിരുന്നോ.." ഞാന്‍ (എനിക്ക്) അങ്ങനെ ആയിരിക്കാം, എന്നാല്‍ ഔസേപ്പച്ചായന് അങ്ങനെയല്ല. ഒസേപ്പു, റോയിയെ വളര്‍ത്തിയത് മകനെ പോലെയാ... രണ്ടു മക്കളോടൊപ്പം റോയിയെയുംചെര്‍ത്തു കുടുംബം വലുതാക്കിയപ്പോള്‍ നാട്ടുകാരുടെ ചോദ്യത്തിനു അച്ചായന് പറഞ്ഞ തത്ത്വചിന്തയായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടത്..."നമ്മളെക്കാള്‍ ഇരുപതു വയസ്സ് കുറവുള്ളവന് മകനല്ലാതെ ആരാണ്.." ഇപ്പോള്‍ അപ്പന്റെ രോഗം മകന് പിടിപ്പെട്ടാല്‍ അതിനു പാരമ്പര്യമെന്നു തന്നെ വിളിക്കണം.. റോയിയെ അറിയാത്തവര്‍ പറയും; ഭ്രാന്തന്!
മഴ നനഞ്ഞു അവിഞ്ഞ ബസ് സ്റ്റോപ്പില്‍ കുട മടക്കി റോയി കയറി. തൊട്ടടുത്തുള്ള കൊച്ചുപീടികയില്‍ ഒരു ചായക്കും, ഉള്ളിവടയ്ക്കും ഓര്‍ഡര്‍ കൊടുത്തു കാത്തു നിന്നു..അന്നേരവും അയാള്‍ ശ്രദ്ധിച്ചത്, ചരിഞ്ഞു വീഴുന്ന മഴയെ തന്നെ ആയിരുന്നു. ചായയെടുത്തു മിട്ടായിപാത്രത്തിന്റെ മുകളില്‍ വെച്ചു ഇട്ടൂപ്പ് ചേട്ടന് ചോദിച്ചു." സാറ് കണ്ടില്ലേ വെറ്റിംഗ് ഷെഡിന്റെ പിറകിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയെ.. രാവിലെ മുതലേ ഈ പരിസരത്ത് ഉണ്ട്. ബസുകാര് ഇറക്കി വിട്ടതാണ്.. മനസ്ഥിരതയത്ര അങ്ങ് കാണിക്കുനില്ല.. രാത്രിയില്‍ ഇവിടെ ഈ കുട്ടി ഇരിക്കുന്നത് അത്ര പന്തിയല്ല". തോളിലിട്ടിരുന്ന തോര്‍ത്തില്‍ കൈതുടച്ച് ഇട്ടുപ്പുചെട്ടന്‍ കടക്കകത്തെ ഇരുട്ടിലേക്ക് തിരിഞ്ഞു. റോയി ഷെഡിന്റെ പിറകിലെ ബെഞ്ചിലേക്ക് നോക്കി.നേരിയ വെട്ടത്തില്‍ കാണാന്‍ കഴിയുന്നത് സ്ത്രീയുടെ നിഴല്‍രൂപം. എന്തക്കയോ പതം പറഞ്ഞു പുലമ്പുന്നുണ്ട്. പക്ഷെ അടുത്ത് ചെന്ന് അവളുടെ 'കഥ' ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. റോയി, സഹപാഠിയായിരുന്ന ടൌണ്‍ പോലീസെ സ്ടഷനിലെ സുനിലിനെ വിളിച്ചു. ഹലോ സുനില്‍, ഇത് റോയിയാ, "പറയ് റോയി..ഇന്നെന്താ പുതിയ സഹായം വേണ്ടത്.." ആ ചോദ്യം റോയിയുടെ മുഖത്ത് ചിരി വരുത്തി. "അതേ, താന്‍ അങ്ങനെയാണോ വിചാരിച്ചിരിക്കുനത്. പക്ഷെ ഇന്ന് വിളിച്ചത് അതിനല്ല. നിര്‍മ്മിതി കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി . ഒരു ലേഡി കോന്‍സ്ടബിലിനെ കൂട്ടി ഒന്ന് ഇവിടം വരെ വരണം.." "എടൊ റോയി താനൊക്കെ എന്നാടോ നന്നാവുന്നത്..." ചിരിയില്‍ കുതിര്‍ന്നു സുനിലിന്റെ മറുപടി..
ജോസെഫെന്ന നസ്രാത്തിലെ യുവാവിനോട് എനിക്ക് ഇപ്പോള്‍ പെരുത്ത ഇഷ്ട്ടമാണ്... രാത്രിയുടെ മറവിലെടുത്ത മണ്ടന്‍ തീരുമാനം.. അതിന്റെ പേരില്‍ അയാള്‍ക്ക് അനുഭവിക്കേണ്ടി വന്ന പ്രവാസമുള്‍പെടയുള്ള പ്രയാസങ്ങള്‍...തന്റെതല്ലാത്ത ഉത്തരവാതിത്വത്തെ സ്വന്തം ചുമലില്‍ എടുത്തിട്ടു ലാളിച്ച തച്ചന്. ആളെ മനസിലാക്കിയാല്‍ കണ്ണ് നിറഞ്ഞു പോകും. ഒരു നോട്ടം കൊണ്ട് പോലും 'അവളെ' വേട്ടയാടിയതായി 'വേദങ്ങളില്‍' ഇല്ല... ക്രിസ്തുവിന്റെ സുകൃതം; ജോസെഫെന്ന അപ്പന്.
മഴ ചാറ്റല്‍ ശമിച്ചിട്ടില്ല. റോഡിനു എതിരെ പാടിപോകുന്നു കാരോള്‍ സംഘങ്ങള്‍. അതിലൊരാള്‍ വിളിച്ചു കൂവുന്നു.ബാക്കിയുള്ളവര്‍ ഏറ്റുകൂവുന്നു.....
"അങ്ങ് കിഴക്കൊരു ദേശത്ത് ....
ഉണ്ണി പിറന്നതരിഞ്ഞില്ലേ?
മംഗളവാര്‍ത്ത കേട്ടില്ലേ?
ആ താരം നിങ്ങള്‍ കണ്ടില്ലേ?"
താനാരോ തന്താനാരോ...
ഇട്ടൂപ്പ് ചേട്ടന് കടയില്‍ നിന്നും വിളിച്ചു പറഞ്ഞു... "ഇവിടൊന്നു പാടിയിട്ട് പോ ".. ഡ്രമ്മീന്റെ താളത്തില്‍ അവര്‍ പാടി 'ദൈവം പിറക്കുന്നു.... മനുജനായി ബെതലഹെമില്‍.... ഹല്ലെലുയ്യ.... ഹല്ലെലുയ്യാ...' പാട്ടിന്റെ താളം അവളുടെ വിരലുകളില്‍. താഴെ ഇരുട്ടിനെ കീറി പോലീസ് വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെട്ടം!